ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി; ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ 5000 രൂപ മോഷ്ടിച്ചു

ആലപ്പുഴ ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയാണ് യാത്രയ്ക്കിടെ നഷ്ടമായത്. ജില്ലാ അതിർത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് പണം നഷ്ടമായത്. പോക്കറ്റടിക്കാർ ഭാരത് ജോഡോ യാത്രയ്ക്കിടെ നുഴഞ്ഞുകയറിയ സംഭവം മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുവച്ച് തമിഴ്നാട്ടുകാരായ നാലു പേർ ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

