പൊട്ടിത്തെറിയുണ്ടാകുന്ന സാഹചര്യമില്ല, കെ.എം ഷാജിക്കെതിരായ വിമര്‍ശനം പറഞ്ഞു തീരാവുന്ന പ്രശ്‌നം: എം.കെ മുനീര്‍

പറഞ്ഞു തീരാവുന്ന പ്രശ്‌നം മാത്രമാണെന്ന് മുസ്‌ലിംലീഗ് നേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിയുണ്ടാകുന്ന അവസ്ഥയൊന്നു ഇല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ഷാജി കാര്യമാത്രപ്രസക്തമായ കാര്യം സംസാരിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നതെന്നും പൂര്‍ണമായി കേള്‍ക്കുമ്ബോള്‍ മാത്രമാണ് കാമ്ബ് മനസ്സിലാകുകയെന്നും പറഞ്ഞു. പാര്‍ട്ടി നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഇതെല്ലാം പരിഹരിച്ച് കൊണ്ടുപോകാനാകുമെന്നും മുനീര്‍ വ്യക്തമാക്കി. ഈ വിവാദം പൊതുചര്‍ച്ചയാക്കേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടി ഫോറത്തില്‍ ഷാജി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പറഞ്ഞു. വടവൃക്ഷത്തിലെ കസര്‍ത്തുകളി പി കെ ഫിറോസിനും ബാധകമായ കാര്യമാണെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഷാജിയെ വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടി എം കെ മുനീര്‍ പറഞ്ഞു. വൃക്ഷത്തിന്റെ മുകളില്‍ നിന്ന് കസര്‍ത്ത് കളിക്കേണ്ടന്നത് തനിക്കും ഫിറോസിനും പാര്‍ട്ടിയിലെ ഏതൊരാള്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി- ഗവര്‍ണര്‍ പോര് ആശങ്കയുണ്ടാക്കുന്നതാണെന്നും തെരുവില്‍ കാണുന്ന തരത്തിലുള്ള പോര് വിളിയാണ് രണ്ടു ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ആയാലും ഗവര്‍ണറായാലും ലജ്ജാകരമായ ഈ രീതി അവസാനിപ്പിക്കണമെന്നും പറഞ്ഞു.

