KSDLIVENEWS

Real news for everyone

കേരള തീരത്ത് കള്ളക്കടൽ ജാഗ്രത: എല്ലാ തീരദേശ ജില്ലകളിലും മുന്നറിയിപ്പ്

SHARE THIS ON

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്.

ഇന്ന് അർധരാത്രി മുതൽ മറ്റന്നാൾ രാത്രി 11.30 വരെയാണ് ജാഗ്രതാ നിർദേശം. ഈ കാലയളവിൽ കേരള തീരത്ത് 1.1 മുതൽ 1.8 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തീരദേശ മേഖലകളിൽ കടലാക്രമണത്തിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!