KSDLIVENEWS

Real news for everyone

സ്നേഹ സംഗമം സെപ്റ്റംബർ 20 ന് കാസറഗോഡ്

SHARE THIS ON

കാസറഗോഡ് : പന്തൽ ഡെക്കറേഷൻ ലൈറ്റ് & സൗണ്ട് വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം സെപ്റ്റംബർ 20ന് കാസറഗോഡ് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.

രാവിലെ 9 മണി മുതൽ കുടുംബങ്ങൾക്കായുള്ള കലാ മത്സരങ്ങൾ കരോക്കെ ഗാനമേള വിവിധ കലാ പരിപാടികൾ സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ അരങ്ങേറും.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കാസറഗോഡ് സി ഐ പി അജിത് കുമാർ ഉത്ഘാടനം ചെയ്യും. കേരള ഹയർ ഗുഡ്സ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. കെ എസ് എച് ജി ഒ ജില്ലാ സെക്രട്ടറി ഷിബു ഷൈൻ, ജില്ലാ ട്രഷറർ ഹംസ എസ് എസ്, രക്ഷാധികാരികളായ കാദർ കെ കെ, ഇബ്രാഹിം എസ് എസ്, ഹസ്സൈനാർ സിറ്റി, ഉമ്മാസ് പ്രസിഡന്റ് മുഹമ്മദ്‌ കോളിയടുക്കം, മലബാർ കലാ സാംസ്‌കാരിക വേദി പ്രസിഡന്റ്‌ റഫീഖ് മണിയങ്ങാനം, പാചക തൊഴിലാളി സംസ്ഥാന പ്രസിഡന്റ്‌ സിദ്ധീഖ് എം എം കെ, തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിക്കും. തുടർന്ന് ആദ്യ കാല തൊഴിലാളികളെ വേദിയിൽ വെച്ച് ആദരിക്കും.

വൈകുന്നേരം 6 മണിക്ക് ജില്ലയിലെ പ്രശസ്ത കലാ കാരന്മാർ അവതരിപ്പിക്കുന്ന ലൈവ് ഓർക്കസ്ട്ര ഗാനമേള അരങ്ങേറും.

പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ : ഉസ്മാൻ ഗ്രാൻഡ്‌ വൈസ് ചെയർമാൻ: ഹനീഫ് കെ കെ, അജയ് കുമാർ കൺവീനവർ : ഷംസു പുള്ളി. ജോ കൺവീനവർ: റസാഖ് എസ് എസ്, മൊയ്‌ദു മർത്തബ. ട്രെഷറർ : നിയാസ് മേല്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!