KSDLIVENEWS

Real news for everyone

അൽ ഹുസ്ന ഷീ അക്കാദമിയിൽ മീലാദ് ക്യാമ്പയിൻ സംഘാടക സമിതി രൂപീകരിച്ചു

SHARE THIS ON


ഉളിയത്തടുക്ക: ലോക പ്രവാചകൻ മുഹമ്മദ് മുസ്‌ഥഫ (സ) യുടെ ജന്മദിനാഘോഷത്തിന്റ ഭാഗമായി ഉളിയത്തടുക്ക അൽ ഹുസ്ന ഷീ അക്കാദമിയിൽ വിപുലമായ മീലാദ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

റബീഉൽ അവ്വൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ മൗലീദ് സദസ്സ്,ബുർദാ മജ്ലിസ്,പ്രകീർത്തന സദസ്സ്,ഇശൽ വിരുന്ന്,
സ്നേഹ പ്രഭാഷണം,
സ്വലാത്ത് സമർപ്പണം, മാഗസിൻ പ്രകാശനം,
സമാപന സംഗമം തുടങ്ങിയ വിവിധ പ്രോഗ്രാമുകൾ നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
സൈനബത്ത് ഫിഹ്‌രി ടീച്ചർ മദീന മഖ്ദൂം,ഫൈറൂസ ടീച്ചർ മുണ്ട്യത്തടുക്ക, അഫ്‌രീന ടീച്ചർ മുണ്ട്യത്തടുക്ക,
ഖൈറുന്നി ടീച്ചർ മൊഗ്രാൽ (അഡ്വൈസർ ബോർഡ്)
സയ്യിദത്ത് ഫാത്തിമത്ത് സഹ്‌ല ബീ.വി റഹ്‌മാനിയ്യ നഗർ (ചെയർപേഴ്‌സൺ)
ആയിഷത്ത് നൂറ അംഗടിമുഗർ,തശ്‌രിഫ മുണ്ട്യത്തടുക്ക (വൈസ് ചെയർപേഴ്‌സൺ)
ഫാത്തിമത്ത് റസിയ കൊല്ലമ്പാടി (ജനറൽ കൺവീനർ) ഫാത്തിമത്ത് അഷ്‌രീഫ ഉളിയത്തടുക്ക,
ഫാത്തിമ പി.എ റഹ്‌മാനിയ്യ നഗർ (കൺവീനർ)
അസ്‌മ സആദ ടി.എസ് ഇസ്സത്ത് നഗർ (ഫൈനാൻസ് സെക്രട്ടറി)
നസീറ മുഗു (മാഗസിൻ പബ്ലിസർ) ആസിയ കമ്പാർ (ചീഫ് എഡിറ്റർ) ആമിന പട്ല,സ്വിയാന ഫാളില കമ്പാർ,
ഉമൈബ മുട്ടത്തോടി ( സബ്: എഡിറ്റർ) ഫാത്തിമത്ത് റാബിഅ പയോട്ട (ഡിസൈൻ & ആർട്ട്) ശബീബ ബ്ലാർക്കോട്,
ലിയാന ചൂരി,
റാഹിമ കൊല്ലങ്കാനം,
ശൈമ ആസാദ് നഗർ, ഫാത്തിമ പി.എം (റൈറ്റേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു.
ഇതു സംബന്ധമായി നടന്ന യോഗത്തിൽ ജനറൽ മാനേജർ മുനീർ അഹ്‌മദ്‌ സഅദി നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. പ്രഫസർ ശംസുദ്ദീൻ നൂരി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് അഹ്‌സനി മദീന മഖ്ദൂം പദ്ധതി അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!