കോൺഗ്രസ് അധ്യക്ഷ സ്ഥാനം: ഏറ്റുമുട്ടാൻ ശശി തരൂരും അശോക് ഗെലോട്ടും

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂരും അശോക് ഗെലോട്ടും. രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് മത്സരം നടക്കുമെന്നത് ഉറപ്പായത്.
അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂരിനു സോണിയ ഗാന്ധി അനുമതി നൽകിയിരുന്നു. ഇരുവരും ഇന്നു നടത്തിയ കൂടിക്കാഴ്ചയ്ക്കു േശഷമാണ് ശശി തരൂർ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നത്. പിന്നാലെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മത്സരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.

