KSDLIVENEWS

Real news for everyone

KSRTC ജീവനക്കാരുടെ അഴിഞ്ഞാട്ടം; മകളുടെ മുന്നിലിട്ട് മര്‍ദിച്ചു, ബന്ദിയാക്കി; കേസെടുത്ത് പോലീസ്

SHARE THIS ON

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മര്‍ദനമേറ്റ പ്രേമനന്റെ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. ആശുപത്രിയിലെത്തി പ്രേമനന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഘം, പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

കാട്ടാക്കടയിലെ സംഭവത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സി. സി.എം.ഡി.യോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ചശേഷം മുഖംനോക്കാതെ നടപടിയെടുക്കുമെന്നും ഇത്തരം പെരുമാറ്റം ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.ക്ക് കളങ്കമുണ്ടാക്കുന്ന നടപടിയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!