രാഹുല്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചേക്കില്ല; ഭാരത് ജോഡോ യാത്രക്കിടെ ഡല്‍ഹിക്കു പോകില്ലെന്ന് സൂചന

ന്യൂഡല്‍ഹി: അടുത്തമാസം നടക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചേക്കില്ല. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയില്‍നിന്ന് അദ്ദേഹം ഡല്‍ഹിയ്ക്ക് പോകില്ല. തമിഴ്‌നാട്ടില്‍നിന്ന് ആരംഭിച്ച് ഇപ്പോള്‍ കേരളത്തിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 29-നാണ് കര്‍ണാടകയില്‍ പ്രവേശിക്കുക.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ മുപ്പതാണ്. ഒക്ടോബര്‍ 17-നാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.

