5 ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയെന്ന് സൂചന

തിരുവനന്തപുരം∙ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാദമായത് ഒഴികെയുള്ള അഞ്ച് ബില്ലുകളിലാണ് ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന.
ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ഒഴികെയുള്ള ബില്ലുകളോട് വിയോജിപ്പില്ലെങ്കിലും ബന്ധപ്പെട്ട മന്ത്രിമാരോ സെക്രട്ടറിമാരോ വിശദീകരിച്ചാൽ മാത്രമേ ഒപ്പുവയ്ക്കൂ എന്ന് ഗവർണർ അറിയിച്ചിരുന്നു. വിവാദമായ ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതികളിൽ ഒപ്പുവയ്ക്കില്ലെന്നു നേരത്തേ തന്നെ ഗവർണർ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ നിയമസഭാ സമ്മേളനം 12 ബില്ലുകളാണ് പാസാക്കിയത്. ഇതിൽ വഖഫ് ബോർഡ് നിയമനം പിഎസ്‍സിക്കു വിട്ട നിയമം റദ്ദാക്കിയതിനു ഗവർണർ നേരത്തെ അംഗീകാരം നൽകിയിരുന്നു. ബാക്കിയുള്ള 11 എണ്ണത്തിൽ അഞ്ചെണ്ണത്തിനാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്

