KSDLIVENEWS

Real news for everyone

സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ നടപടികള്‍ ഇനി തത്സമയം; അടുത്ത ആഴ്ച മുതല്‍ ലൈവ് സ്‌ട്രീമിങ്‌

SHARE THIS ON

സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ നടപടിക്രമങ്ങള്‍ അടുത്ത ആഴ്ചമുതല്‍ ലൈവ് സ്ട്രീം ചെയ്യും. കോടതി നടപടികള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സുപ്രധാന കേസുകളിലാണ് അടുത്തയാഴ്ച വാദം കേള്‍ക്കുന്നത്.

മുന്‍ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ ആഗ്രഹപ്രകാരം സുപ്രിം കോടതി നടപടികള്‍ പൂര്‍ണമായും ജനങ്ങളിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്‍റെ ആദ്യപടിയായാണ് ഭരണഘടനാ ബെഞ്ചിന്‍റെ നടപടിക്രമങ്ങള്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ ലൈവ് സ്ട്രീം ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അടുത്ത ആഴ്ച സുപ്രധാന കേസുകളാണ് പരിഗണിക്കുക.

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികളും, ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളും, സംവരണ കേസുകളിലും അടുത്ത ആഴ്ച ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. നടപടിക്രമങ്ങള്‍ യൂട്യൂബ് വഴിയാകും ജനങ്ങളിലേക്ക് എത്തുക. സുപ്രിം കോടതി വെബ്സൈറ്റിലും, നിയമ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലും കോടതി നടപടികള്‍ കാണുന്നതിന് ആവശ്യമായ ലിങ്കുകളും ലഭ്യമാക്കും. സുപ്രിം കോടതിയിലെ മുഴുവന്‍ കേസുകളും ലൈവ് സ്ട്രീം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!