സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രിയായി നിയമിച്ചു

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിന്‍്റെ പ്രധാനമന്ത്രിയായി നിയമിച്ചു. മന്ത്രിസഭാ പുനംസംഘടനയുടെ ഭാഗമായാണ് നടപടി. ഇക്കാര്യത്തില്‍ സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിന്‍്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സല്‍മാന്‍.
ഖാലിദ് ബിന്‍ സല്‍മാന്‍ ആണ് പുതിയ പ്രതിരോധ മന്ത്രി. വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിന്‍ അബ്ദുല്ല അല്‍ബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ഉതൈബിയെയും സ്ഥാനമേറ്റു. മറ്റു മന്ത്രിമാരില്‍ മാറ്റങ്ങളില്ല. മന്ത്രിസഭാ യോഗങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും നടക്കുക.

