KSDLIVENEWS

Real news for everyone

ഭാരത് ജോഡോ യാത്ര കേരളം വിട്ടു; നാടുകാണി ചുരം വഴി രാഹുല്‍ ഗാന്ധി ഗൂഡല്ലൂരിലേക്ക്

SHARE THIS ON

മലപ്പുറം: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂര്‍ത്തിയായി. 19 ദിവസമായിരുന്നു കേരളത്തിലെ പര്യടനം. ഇന്ന് രാവിലെ 6.30 തിന് നിലമ്ബൂര്‍ ചുങ്കത്തറയില്‍ നിന്നും ആരംഭിച്ച യാത്ര വഴിക്കടവ് വഴിയാണ് ഗൂഡല്ലൂരിലേക്ക് പ്രവേശിച്ചത്. പാര്‍ട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടില്‍ നിന്ന് എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചെങ്കിലും അധ്യക്ഷ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കിയത്. യാത്രയിലെ വന്‍ ജനപങ്കാളിത്തം പാര്‍ട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നുണ്ട്.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പാര്‍ട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്ബോള്‍ രാജ്യമാകെ അതിന്റെ അലയൊലി ഉയര്‍ത്തനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോണ്‍ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തില്‍ എത്തിയപ്പോള്‍ ആവേശം വാനോളമായി. പി ആര്‍ വര്‍ക്ക്, കണ്ടെയ്നര്‍ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികള്‍ ആക്ഷേപിച്ചപ്പോഴും യാത്രയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു.

കേരളത്തില്‍ എത്തിയപ്പോള്‍ മുതല്‍ സിപിഎം പരിഹാസവും വിമര്‍ശനവും ഉയര്‍ത്തിയെങ്കിലും മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുല്‍ മുന്നോട്ട് പോയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍, യാത്രക്കിടെ ദേശീയ തലത്തില്‍ പാര്‍ട്ടി നേരിട്ടത് കടുത്ത പരീക്ഷണങ്ങളാണ്. ഗോവയില്‍ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ ക്ഷീണം മാറും മുമ്ബാണ് അധ്യക്ഷ സ്ഥാന പ്രതിസന്ധിയില്‍ പാര്‍ട്ടി ആടിയുലഞ്ഞത്.

സംഘടന തലത്തിലെ പല ഒത്തുതീര്‍പ്പ് ചര്‍ച്ചകളും ജോഡ‍ോ യാത്രക്കിടെ തന്നെ നടന്നു. കോണ്‍ഗ്രസിന് ഇപ്പോഴും അടിവേരുകള്‍ ഉള്ള കേരളത്തില്‍ നിന്ന് പാര്‍ട്ടി ഏറ്റവുമധികം പ്രതിസന്ധികള്‍ നേരിടുന്ന സംസ്ഥാനങ്ങളിലേക്കാണ് രാഹുല്‍ ഗാന്ധി ഇനി പോകുന്നത്. ഇതിനൊപ്പം ആരാകും അധ്യക്ഷന്‍? രാജസ്ഥാനിലെ പ്രതിസന്ധി തീരുമോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കും ഉത്തരം വരേണ്ടിയിരിക്കുന്നുമുണ്ട്. എന്നിരുന്നാലും യാത്ര കശ്മീരില്‍ എത്തുമ്ബോഴേക്കും കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് ആകില്ലെന്നാണ് നേതൃത്വം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!