KSDLIVENEWS

Real news for everyone

‘പ്രണയപ്പൊരുളായ റബ്ബേ…’; മന്‍ഖൂസ് മൗലീദിന്‍റെ മനോഹര കാവ്യാവിഷ്കാരവുമായി സമീര്‍ ബിന്‍സി

SHARE THIS ON

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച പ്രവാചക പ്രകീര്‍ത്തന കാവ്യം മന്‍ഖൂസ് മൗലീദിന് മനോഹര കാവ്യാവിഷ്കാരവുമായി സൂഫി മിസ്റ്റിക് ഗായകരായ സമീര്‍ ബിന്‍സിയും സംഘവും. ‘ഇന്ന ബൈത്തന്‍’ എന്ന പേരിലാണ് മന്‍ഖൂസ് മൗലീദിന് കാവ്യാവിഷ്കാരം നല്‍കിയത്. സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍, മിഥുലേഷ്, അക്ബര്‍ ഗ്രീന്‍ എന്നിവരാണ് മൗലീദ് ആലാപന രൂപത്തിലാക്കിയത്.


പ്രശസ്ത ഖവ്വാലി ഗായകനും സംഗീതജ്ഞനുമായ ഉസ്താദ് നുസ്‍റത്ത് ഫതേഹ് അലി ഖാനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഗാനത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. അക്ബര്‍ ഗ്രീനാണ് സംഗീതം ഒരുക്കിയത്. ഫായിസ് മഞ്ചേരിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റര്‍-ലുഖ്മാനുല്‍ ഹക്കീം. നിശ്ചല ഛായാഗ്രഹണം-ഉമര്‍ നസീഫ് അലി. നിര്‍മാണം-ജംഷാദ് വടക്കേതില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!