ഭാര്യ മരിച്ചെന്നുറപ്പിച്ച് ആസിഫ് നടത്തിയത് ‘ഭാരതപര്യടനം’; സന്ന്യാസിയായും ഖവാലിയായും അലഞ്ഞു

തൃപ്രയാർ: ഭാര്യ ഹഷിതയെ വെട്ടിയശേഷം മരിച്ചുവെന്നുറപ്പിച്ചാണ് ഭർത്താവ് ആസിഫ് സ്ഥലംവിട്ടത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആസിഫ് പോലീസിന് മൊഴി നൽകിയത്. ആക്രമണത്തിനുശേഷമുള്ള ആസിഫിന്റെ യാത്ര ഭാരതപര്യടനത്തിന് തുല്യമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലോഡ്‌ജിൽ താമസിക്കാതിരുന്നതും മൊബൈൽ ഫോണോ സാമൂഹികമാധ്യമങ്ങളോ ഉപയോഗിക്കാതിരുന്നതും ആസിഫിനെ കണ്ടെത്തുന്നതിന് വെല്ലുവിളിയായിരുന്നു.
തളിക്കുളം നമ്പിക്കടവിൽ അരവശ്ശേരി ഹഷിതയെ വെട്ടിയശേഷം ആസിഫ് കടപ്പുറത്തുകൂടി തെക്കോട്ട് നടന്നശേഷം കടലിലിറങ്ങി കൈകാലുകൾ വൃത്തിയാക്കി. പിന്നീട് നടന്ന് കഴിമ്പ്രത്തിന് സമീപമെത്തിയപ്പോഴാണ് പാൽവിതരണക്കാരൻ താക്കോൽസഹിതം വഴിയരികിൽ വെച്ചിരുന്ന ബൈക്ക് കാണുന്നത്. ഇത് തട്ടിയെടുത്ത് കൊരട്ടിയിലേക്ക് പോയി. ബൈക്ക് അവിടെ ഉപേക്ഷിച്ച് ബസിൽ അങ്കമാലിയിലെത്തി. അവിടെ പരിചയപ്പെട്ടവരെക്കൊണ്ട് ടിക്കറ്റെടുപ്പിച്ച് മൂന്നാറിലേക്ക്. മൂന്നാറിൽ ഫോൺ വിറ്റശേഷം തേനി വഴി മധുരയിലെത്തി. അതുവരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് കിട്ടി.

