KSDLIVENEWS

Real news for everyone

‘സത്യവസ്ഥ അറിയണം’ നരബലി കേസിലെ പ്രതികള്‍ക്കായി ഹാജരാവുമെന്ന് ആളൂര്‍

SHARE THIS ON

കൊച്ചി: നരബലി കേസിലെ പ്രതികള്‍ക്കായി അഡ്വ ബി.എ ആളൂര്‍ കോടതിയെ സമീപിക്കും. മൂന്ന് പ്രതികള്‍ക്കും വേണ്ടി വക്കാലത്തെടുക്കുമെന്നും ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ സമീപിച്ചതായും ആളൂര്‍ പറഞ്ഞു. ‘ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയണം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ സമീപിച്ചിരുന്നു. അവരുമായി സംസാരിക്കും. വക്കാലത്തേറ്റെടുക്കും. മൂന്ന് പേര്‍ക്കും വേണ്ടി ഹാജരാവും’ ആളൂര്‍ പറഞ്ഞു.

2011ല്‍ സൗമ്യ കൊലപാതകത്തിലെ പ്രതി ഗോവിന്ദ ചാമിക്കുവേണ്ടി ഹാജരായതോടെയാണ് അഡ്വക്കേറ്റ് ആളൂര്‍ എന്ന പേര് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. സമാന രീതിയില്‍ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിലെ പ്രതി കിരണിനു വേണ്ടിയും ഹാജരായത് ആളൂരായിരുന്നു. കൂടത്തായി കൊലപാതകക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ആളൂരിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍ ഉള്‍ ഇസ്‌ലാമിന് വേണ്ടിയും ബിഎ ആളൂര്‍ ഹാജരായിരുന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനായും ബിഎ ആളൂര്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ സുനില്‍കുമാറിന്റെ കേസ് ഏറ്റെടുക്കുമെന്നും ആളൂര്‍ വിശദമാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരാവുന്ന പതിവ് നരബലിക്കേസിലും ആളൂര്‍ തെറ്റിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!