KSDLIVENEWS

Real news for everyone

സ്ത്രീകളും കുട്ടികളും നല്‍കുന്ന പരാതികളില്‍ അന്വേഷണം വൈകരുത് ,സ്റ്റേഷനുകളില്‍ സിസിടിവി പ്രവ‍‍ര്‍ത്തിക്കണം-മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം : സ്ത്രീകളുടേയും കുട്ടികളുടേയും പരാതി ലഭിച്ചാല്‍ സ്റ്റേഷന്‍ അതിര്‍ത്തി നോക്കാതെ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സ്റ്റേഷന്‍ അതിര്‍ത്തി പറഞ്ഞ് ചിലര്‍ പരാതികള്‍ മടക്കി അടക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട് . ഇത് അംഗീകരിക്കാന്‍ ആകില്ല. അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന കുട്ടികളുടെ കേസില്‍ ബന്ധുക്കളോ പരിചയക്കാരോ ആണ് പ്രതിസ്ഥാനത്തെങ്കില്‍ അവരുടെ അറസ്റ്റിന് കാലതാമസം വരുത്തരുത്. ഇരയുടെ പുനരധിവാസം ഉറപ്പാക്കണം.ട്രാന്‍സ്ജെണ്ടേഴ്സിനോട് മനുഷ്യത്വപരമായി പെരുമാറണം.ഇവര്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ഉറപ്പുവരുത്തണം. വനിതാ ഡെസ്ക് എല്ലാ പൊലീസ് സ്റ്റേഷനിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

മനുഷ്യാവകാശ ലംഘനം,അന്യായ തടങ്കല്‍, മൂന്നാംമുറ എന്നിവ അംഗീകരിക്കാന്‍ ആകില്ല.മുറിവേറ്റവരേയും മദ്യത്തിനും ലഹരിക്കും അടിമയായവരേയും അറസ്റ്റ് ചെയാല്‍ മെഡിക്കല്‍ പരിശോധന നടത്തിയശേഷമേ സ്റ്റേഷനില്‍ എത്തിക്കാവു.സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.സൈബര്‍ കുറ്റാന്വേഷണത്തില്‍ വീഴ്ച സംഭവിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

പൊലീസുകാ‍ര്‍ ക്രിമിനല്‍ പശ്ചാത്തലമുളളവരില്‍ നിന്നും അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ പൊലിസുദ്യോഗസ്ഥര്‍ മുതല്‍ ഡിജിപി വരെ ഉള്ളവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. മാഫിയ സംഘങ്ങളുമായി പൊലിസുകാര്‍ക്ക് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട് . ചട്ടം ലംഘിച്ച്‌ ബിസിനസ് ചെയ്യുന്ന പൊലിസുകാര്‍ക്കെതിരെ നടപടിയുണ്ടാകും

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരം കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൈമാറി

എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാരോപണം, കോവളം എസ്‌എച്ച്‌ഒയെ സ്ഥലംമാറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!