KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട്-കൊന്നക്കാട് കെ.എസ്.ആര്‍.ടി.സി ബസ് ഓടും; എളേരിത്തട്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചു

SHARE THIS ON

പരപ്പ: നീലേശ്വരത്ത് നിന്ന് രാവിലെ 8.35ന് കുന്നംകൈ, ഭീമനടി, എളേരി കോളേജ് വഴി കൊന്നക്കാട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനഃരാരംഭിച്ചു.ഇതേ തുടര്‍ന്ന് എളേരിത്തട്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ 18 ന് നടത്താനിരുന്ന ഡിപ്പോ സമരം പിന്‍വലിച്ചു. സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എളേരി കോളേജ് പ്രിന്‍സിപ്പല്‍ സോള്‍ജി, സി.പി.എം ഏരിയ സെക്രട്ടറി ടി.കെ.സുകുമാരന്‍, എളേരി കോളേജ് എസ്.എഫ്.ഐ യൂണിറ്റ്, മലയോര മേഖല പാസ്സഞ്ചേഴ്സ് അസോസിയേഷന്‍ കണ്‍വീനര്‍ എം.വി. രാജു എന്നിവര്‍ സി.എം.ഡി ക്ക് നിവേദനം നല്‍കിയിരുന്നു.

രാവിലെ 6.10ന് കൊന്നക്കാട് നിന്നുള്ള ട്രിപ്പ്‌ മലയോര മേഖലയിലെ ജനങ്ങള്‍ക്ക്‌ നീലേശ്വരത്ത് നിന്നു കോയമ്ബത്തൂര്‍, എറണാകുളം, മംഗളൂരു തുടങ്ങി വിവിധ പ്രദേശങ്ങളിലേക്കുള്ള ട്രെയിനിന് കണക്ഷന്‍ ലഭിക്കുന്ന ട്രിപ്പ് ആയതിനാല്‍ വളരെ ഉപകാരപ്രദമായിരുന്നു. മലയോര മേഖലയില്‍ നിന്ന് കൊവിഡിന് മുന്‍പ് 20 വര്‍ഷം ഓടിയിരുന്ന ജനോപകാരപ്രദമായ ഈ സര്‍വീസ് മുടങ്ങിയിരുന്നു. അതാണ് ഇപ്പോള്‍ വീണ്ടും തുടങ്ങിയത്. കണ്‍സഷന്‍ പോലുമില്ലാതെ ഫുള്‍ ബസ് ചാര്‍ജ് കൊടുത്തു യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 8.35 ന് നീലേശ്വരത്തു നിന്ന് കൊന്നക്കാട്ടേക്കുള്ള ട്രിപ്പ്‌ വളരെ ഉപകാര പ്രദമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!