‘കേരളം വിട്ട് അടിയങ്ങളെ സഹായിക്കണം സര്‍, യു.പിയോ ഗുജറാത്തോ ആണെങ്കില്‍ ബെസ്റ്റാണ് സര്‍’ ഗവര്‍ണറെ പരിഹസിച്ച് അബ്ദുറബ്ബ്

മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ്. കഴിവുള്ളവര്‍ കേരളം വിടുകയും അറിവില്ലാത്തവര്‍ നാട് ഭരിക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്ന ഗവര്‍ണറുടെ പ്രസ്താവന പങ്കുവച്ചാണ് അബ്ദുറബ്ബിന്റെ പരിഹാസം. താങ്കള്‍ക്ക് കഴിവുണ്ടെന്ന് സമ്മതിക്കുന്നുവെന്നും ദയവുചെയ്ത് കേരളം വിട്ട് അടിയങ്ങളെ സഹായിക്കണമെന്നും ഗവര്‍ണറെ ലക്ഷ്യമിട്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘ഇപ്പറഞ്ഞത് തീര്‍ത്തും ശരിയാണ് സര്‍. താങ്കള്‍ക്ക് നല്ല കഴിവുണ്ടെന്ന് സമ്മതിക്കുന്നു സര്‍. ദയവുചെയ്ത് അങ്ങ് കേരളം വിടണം സര്‍. കേരളം വിട്ട് അടിയങ്ങളെ സഹായിക്കണം സര്‍! യു.പിയോ ഗുജറാത്തോ ആണെങ്കില്‍ ബെസ്റ്റാണ് സര്‍!’-എന്നാണ് അബ്ദുറബ്ബിന്റെ പോസ്റ്റ്.

