മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; എല്‍ദോസിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. എംഎല്‍എയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചു.
ഇന്നലെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി എല്‍ദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്.
തന്റെ മൊബൈല്‍ ഫോണ്‍ എല്‍ദോസ് ഇന്നലെ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ഈ ഫോണ്‍ തന്നെയാണോ സംഭവദിവസങ്ങളില്‍ എംഎല്‍എ ഉപയോഗിച്ചത് എന്നറിയാന്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും.

