KSDLIVENEWS

Real news for everyone

17കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സുഹൃത്തുക്കള്‍ക്ക് കാഴ്ച വച്ചു, രണ്ടുപേര്‍ അറസ്റ്റില്‍

SHARE THIS ON

കാസര്‍കോട്: 17കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നെല്ലിക്കട്ട ബിലാല്‍ നഗറില്‍ അറാഫത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടകയ്ക്ക് താമസിക്കുന്നയാളുമായ മുഹമ്മദ് ഷഫീഖ് (28) എന്നിവരാണ് അറസ്റ്രിലായത്. കാമുകനായ അറാഫത്ത് ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കാഴ്ച വയ്ക്കുകയുമായിരുന്നു, സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.

വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായക്. ജൂലായ് 31ന് പെണ്‍കുട്ടിയെ കാണാതായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം നടക്കവെ പെണ്‍കുട്ടി തിരിച്ചെത്തുകയായിരുന്നു, പിന്നീട് പെണ്‍കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കാസര്‍കോ‌ഡ്. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!