KSDLIVENEWS

Real news for everyone

രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്ക്; 10 ലക്ഷംരൂപ അനുവദിച്ച്‌ ധനവകുപ്പ്; അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം | ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെ രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാന്‍ 10 ലക്ഷംരൂപ അനുവദിച്ച്‌ ധനവകുപ്പ്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് ഇതുസംബന്ധിച്ച ഫയല്‍ കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ മുഖ്യമന്ത്രി – ഗവര്‍ണര്‍ വാക്പോര് തുടരുന്നതിനിടെയാണ് ഫയല്‍ മുഖ്യമന്ത്രിയുടെ ടേബിളില്‍ എത്തുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്താല്‍ മാത്രമേ പണം അനുവദിക്കാനാകൂ. വിവാദങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇതില്‍ എന്ത് തീരുമാനം എടുക്കുമെന്നാണ് കണ്ടറിയേണ്ടത്.

രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേര്‍ന്ന് ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാനാണ് പണം അനുവദിച്ചത്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കഴിഞ്ഞ ജൂലൈയില്‍ പൊതുഭരണ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച്‌ കത്ത് നല്‍കിയത്. ഈ കത്ത് ധനവകുപ്പ് പരിഗണിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!