ട്രെയിലറിലേറി വിമാനം, സഞ്ചാരം രാത്രിമാത്രം; ടയര്‍ പഞ്ചറായി, കൊല്ലത്ത് സെല്‍ഫിയെടുക്കാന്‍ തിരക്ക്

അഞ്ചാലുംമൂട്: ഞായറാഴ്ച പുലര്‍ച്ചെ ബൈപ്പാസിലെ കുരീപ്പുഴയില്‍ വിമാനമെത്തിയത് നാട്ടുകാര്‍ക്ക് കാഴ്ചവിരുന്നായി. തിരുവനന്തപുരത്തുനിന്ന് ആന്ധ്രയിലേക്ക് വിമാനത്തിന്റെ പ്രധാനഭാഗവുമായി എത്തിയ കൂറ്റന്‍ ട്രെയിലറാണ് കുരീപ്പുഴ ടോള്‍ പ്ളാസയ്ക്കു സമീപം നിര്‍ത്തിയിട്ടത്.
ടോള്‍ പ്ളാസയ്ക്കു സമീപം വിമാനമിറങ്ങിയെന്ന് വാര്‍ത്ത പരന്നതോടെ അത് കാണാനായി പലയിടത്തുനിന്നും ജനം എത്തിത്തുടങ്ങി. ബൈപ്പാസ്വഴി വാഹനങ്ങളില്‍ വന്നവരും വിമാനം കാണാനായി വാഹനം നിര്‍ത്തി സമയം ചെലവിട്ടു. വൈകാതെ പോലീസെത്തി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കുരുക്ക് ഒഴിവായി.
ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനും സെല്‍ഫിയെടുക്കാനും തിരക്കായതോടെ പോലീസും വലഞ്ഞു. ട്രെയിലര്‍ ഡ്രൈവര്‍മാരെ ‘വിമാനത്തിന്റെ ഡ്രൈവര്മാരാ’ക്കിയും ചിലര്‍ സെല്‍ഫിയില്‍ ഉള്‍പ്പെടുത്തി. ഇതിനിടെ ട്രെയിലറിന്റെ ടയര്‍ പഞ്ചറായത് ശരിയാക്കാന്‍ തൊഴിലാളികളോടൊപ്പം നാട്ടുകാരും ചേര്‍ന്നത് കൗതുകക്കാഴ്ചയായി

