സ്പീക്കർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി; അനൗപചാരിക സന്ദർശനമെന്ന് ഓഫിസ്

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ എ.എൻ.ഷംസീർ. വൈകിട്ട് ആറിനായിരുന്നു കൂടിക്കാഴ്ച. സ്പീക്കർ സ്ഥാനം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഷംസീർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. അനൗപചാരിക സന്ദർശനം മാത്രമാണ് ഇതെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി. ബില്ലുകളിൽ ഒപ്പിടുന്നതിനെക്കുറിച്ചൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും അവർ അറിയിച്ചു

