KSDLIVENEWS

Real news for everyone

വീട്ടുമുറ്റത്തെ ചെടിച്ചട്ടി വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

SHARE THIS ON

മലപ്പുറം: വീട്ടുമുറ്റത്തെ ചെടിച്ചട്ടികൾ വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. മുപ്പിനി തേവരോട്ട് ബാബുവിന്റെ ഭാര്യ അന്നമ്മ ബാബുവാണ് (ഫേബ -42) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.

അണലിയുടെ കടിയേറ്റ് കുഴഞ്ഞുവീണ ഫേബയെ ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ടോണി, ടീന (വിദ്യാർഥികൾ). സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!