KSDLIVENEWS

Real news for everyone

സൗദി താരം ഷഹ്‌റാനിയുടെ പരുക്ക് ഗുരുതരം; ശസ്ത്രക്രിയക്കായി ജര്‍മ്മനിയിലേക്ക്, ചാര്‍ട്ടേഡ് വിമാനം അനുവദിച്ച് സല്‍മാന്‍ രാജകുമാരന്‍

SHARE THIS ON

ദോഹ: ലോകകപ്പ് പോരാട്ടത്തില്‍ ഇന്നലെ നടന്ന അര്‍ജന്റീന-സൗദി മത്സരത്തിനിടെ പരുക്ക് പറ്റിയ സൗദി താരം യാസര്‍ അല്‍ ഷഹ്‌റാനിയുടെ സ്ഥിതി ഗുരുതരം. സൗദി ഗോള്‍കീപ്പര്‍ അല്‍ ഉവൈസുമായുള്ള കൂട്ടിയിടിയിലാണ് താരത്തിന് പരുക്ക് പറ്റിയത്. പെനാല്‍റ്റി ബോക്‌സിലേക്ക് ഉയര്‍ന്നു വന്ന പന്ത് പിടിക്കാനായി ചാടുന്നതിനിടെ ഗോള്‍കീപ്പറുടെ കാല്‍മുട്ട് ഷഹ്‌റാനിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. പന്ത് ഹെഡ് ചെയ്ത് അകറ്റുവാനുള്ള ശ്രമത്തിനിടെയാണ് ഷഹ്‌റാനി ഗോള്‍കീപ്പറുമായി കൂട്ടിയിടിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ് മൈതാനത്ത് വീണ ഷഹ്‌റാനിയെ സ്ട്രക്ചറില്‍ കിടത്തിയാണ് സ്‌റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!