KSDLIVENEWS

Real news for everyone

ജര്‍മനിയെ അട്ടിമറിച്ച് ജപ്പാന്‍, കൂറ്റന്‍ ജയവുമായി സ്‌പെയിന്‍, ജയത്തോടെ ബെല്‍ജിയം

SHARE THIS ON

ദോഹ: അര്‍ജന്റീനയ്ക്ക് പിന്നാലെ ലോകകപ്പ് പോരാട്ടത്തില്‍ ഏഷ്യന്‍ അട്ടിമറിയില്‍ വീണ്, നാലുതവണ ചാമ്പ്യന്മാരായ ജര്‍മനിയും. ജപ്പാനാണ് 2-1ന് ജര്‍മ്മനിയെ അട്ടിമറിച്ചത്. അര്‍ജന്റീനയുടേതുപോലെ പെനാല്‍ട്ടി ഗോളില്‍ ആദ്യപകുതിയില്‍ മുന്നിട്ടുനിന്ന ശേഷമായിരുന്നു ജര്‍മനിയുടേയും തോല്‍വി. മത്സരത്തിന്റെ രണ്ടാംപകുതിയിലെ ഇരട്ടഗോളിലൂടെ ജപ്പാന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇല്‍കെ ഗുണ്ടോഗന്‍ ജര്‍മനിയുടെ ഗോള്‍ നേടിയപ്പോള്‍ ജപ്പാന്റെ ഗോളുകള്‍ റിറ്റ്സു ഡോന്‍, തകുമ അസാനോ എന്നിവരുടെ വകയായിരുന്നു.

അതേസമയം ഗ്രൂപ്പ് ഇ-യില്‍ മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ജയം നേടി. എതിരില്ലാത്ത ഏഴുഗോളിനാണ് സ്‌പെയിന്‍ കോസ്റ്ററീക്കയെ തകര്‍ത്തത്. ഫെറാന്‍ ടോറസ് ഇരട്ടഗോള്‍ നേടിയപ്പോള്‍, ഡാനി ഒല്‍മോ, മാര്‍കോ അസെന്‍സിയോ, ഗാവി, കാര്‍ലോസ് സോളര്‍, അല്‍വാരോ മൊറാട്ട എന്നിവര്‍ സ്‌കോര്‍ ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബെല്‍ജിയം എതിരില്ലാത്ത ഒരു ഗോളിന് കാനഡയെ തോല്പിച്ചു. മിഷി ബാറ്റ്ഷുവായി സ്‌കോര്‍ ചെയ്തു. ബുധനാഴ്ചനടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ മൊറോക്കോ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!