വിഴിഞ്ഞം: ഇനി ആക്രമിച്ചാല്‍ എളുപ്പം തിരികെപ്പോകില്ല -വത്സന്‍ തില്ലങ്കേരി

തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നടത്തുന്ന സമരപ്പേക്കൂത്ത് അനുവദിക്കില്ലെന്നും ഇനി ആക്രമിച്ചാല്‍ എളുപ്പം തിരികെപ്പോകില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. അക്രമം ചെറുക്കാന്‍ പ്രദേശവാസികള്‍ക്കൊപ്പം ദേശീയ പ്രസ്ഥാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെയും ജനകീയ പ്രതിരോധസമിതി പ്രവര്‍ത്തകരെയും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച ഹിന്ദു ഐക്യവേദി വിഴിഞ്ഞം തുറമുഖത്തേക്ക് മാര്‍ച്ച് നടത്തും.
സര്‍ക്കാര്‍ നിലപാട് അപകടകരം -കെ.ആര്‍.എല്‍.സി.സി
കൊച്ചി: തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടും യുദ്ധം പ്രഖ്യാപിക്കുന്ന ഇടതു സര്‍ക്കാറിന്റെ നിലപാട് അപകടകരമെന്ന് കെ.ആര്‍.എല്‍.സി.സി രാഷ്ട്രീയകാര്യ സമിതി കണ്‍വീനറും വൈസ് പ്രസിഡന്റുമായ ജോസഫ് ജൂഡ്. ജനകീയ സമരങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അസഹിഷ്ണുത ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉല്‍പന്നമാണ്. വിഴിഞ്ഞം സമരത്തോട് നിഷേധാന്മക നിലപാടാണ് സര്‍ക്കാറിന്. അദാനിയുടെ സഹായികള്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രകോപനം ഉണ്ടാക്കിയത്. തീരശോഷണം പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല.
തുറമുഖ നിര്‍മാണം തടസ്സം കൂടാതെ നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാറാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. മുതലപ്പൊഴിയില്‍നിന്ന് വലിയ കല്ലുകള്‍ ബാര്‍ജ് മുഖേന തീരത്തെത്തിച്ചിരുന്നു. തുറമുഖ നിര്‍മാണം തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ സര്‍ക്കാറും അദാനിയുമാണ്. തുറമുഖം നിര്‍മാണംമൂലം കേരളത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും സംഭവിച്ച നഷ്ടം ഭരിക്കുന്നവരില്‍നിന്നും അദാനിയില്‍നിന്നും ഈടാക്കണമെന്നും ജോസഫ് ജൂഡ് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

