KSDLIVENEWS

Real news for everyone

വര്‍ഷങ്ങളായി സുഹൃത്തുക്കള്‍; രാവിലെ ഒന്നിച്ച് ബൈക്കില്‍പോയി,മടക്കം ജീവനെടുത്ത്, വെട്ടിയത് കഴുത്തില്‍

SHARE THIS ON

ചെറുതുരുത്തി: ചെറുതുരുത്തി പൈങ്കുളം വാഴാലിപ്പാടത്ത് സൃഹൃത്തിന്റെ വെട്ടേറ്റ് ചെത്തുതൊഴിലാളി മരിച്ചു. പൈങ്കുളം കുന്നുമ്മാര്‍തൊടി വീട്ടില്‍ വാസുദേവന്‍(56) ആണ് മരിച്ചത്. വാസുദേവന്റെ സുഹൃത്തും ചെത്തുതൊഴിലാളിയുമായ പുത്തന്‍പുരയില്‍ ഗിരീഷ് ആണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പരിസരത്തെ കാട്ടിലേക്ക് കയറിപ്പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല.

കൊലപാതകം നടത്തി പോകുകയായിരുന്ന ഗിരീഷിനെ മറ്റൊരു സുഹൃത്ത് കുന്നുമ്മല്‍ വീട്ടില്‍ ജയപ്രകാശ് (38) തടഞ്ഞുനിര്‍ത്തി കാര്യമന്വേഷിച്ചപ്പോള്‍ അദ്ദേഹത്തെയും ഗിരീഷ് വെട്ടി.



പൈങ്കുളം വാഴാലിക്കാവ് ക്ഷേത്രത്തിനു മുന്നിലെ പാടശേഖരത്തോടു ചേര്‍ന്നുള്ള പറമ്പിലാണ് സംഭവം. ചെത്തുതൊഴിലാളികളായ സുഹൃത്തുക്കള്‍ ഒന്നിച്ച് രാവിലെ ചെത്തിനായി എത്തിയതായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് വെട്ടേറ്റത് എന്നാണ് പോലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!