KSDLIVENEWS

Real news for everyone

മെക്സിക്കോയെ നേരിടാന്‍ തയാറെടുത്ത് സൗദി ഗ്രീന്‍ ഫാല്‍ക്കന്‍സ്

SHARE THIS ON

യാദ്: സൗദി ദേശീയ ടീമായ ‘ഗ്രീന്‍ ഫാല്‍ക്കന്‍സ്’ ലോകകപ്പ് ഗ്രൂപ്പ് സി മത്സരങ്ങളുടെ മൂന്നാം റൗണ്ടില്‍ ബുധനാഴ്ച രാത്രി പ്രാദേശിക സമയം 10-ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ മെക്സിക്കോയെ നേരിടും.

പ്രീ ക്വാര്‍ട്ടര്‍ സാധ്യത തെളിഞ്ഞുനില്‍ക്കെ എതിരാളിയെ നേരിടാന്‍ സൗദി ടീം ദോഹ സീലൈന്‍ റിസോര്‍ട്ട് സ്റ്റേഡിയത്തില്‍ പ്രധാന പരിശീലകന്‍ ഹെര്‍വ് റെനാര്‍ഡിന് കീഴില്‍ തിങ്കളാഴ്ച വൈകീട്ട് പരിശീലനം പുനഃരാരംഭിച്ചു. വിവിധ തരം വ്യായാമങ്ങളോടെയാണ് പരിശീലനം മുന്നേറുന്നത്.

മെക്‌സിക്കോയ്‌ക്കെതിരെ വിജയം നേടിയാല്‍ ഗ്രീന്‍ ഫാല്‍ക്കന്‍സിന് ഈ ലോകകപ്പില്‍ 16-ാം റൗണ്ടിലെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനം ലഭിക്കും. അങ്ങനെയെങ്കില്‍ 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദിക്ക് ലഭിക്കുന്ന അവസരമാകും അത്. 1994-ല്‍ ഗ്രീന്‍ ഫാല്‍ക്കന്‍സ് മൊറോക്കോയെയും ബെല്‍ജിയത്തെയും പരാജയപ്പെടുത്തി

നോക്കൗട്ട് ഘട്ടത്തിലെത്തിയിരുന്നു. ഈ പോരാട്ടത്തില്‍ വിജയിച്ചാല്‍ സൗദി ടീമിന്റെ പോയന്റ് ആറായി ഉയരും. മെക്സിക്കന്‍ ദേശീയ ടീം ഇപ്പോഴുള്ള ഒരൊറ്റ പോയന്റില്‍ തന്നെ നില്‍ക്കും. ആദ്യ റൗണ്ടില്‍ പോളണ്ടിനോട് സമനില വഴങ്ങുന്നതിന് മുമ്ബ് ശനിയാഴ്ച മെക്സിക്കോ അര്‍ജന്റീനയോട് 2-0 ന് തോറ്റിരുന്നു.

ശനിയാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ സൗദി ടീം പോളണ്ടിനോട് അടിയറവ് പറഞ്ഞതും 2-0 ഗോള്‍ നിലയിലായിരുന്നു. ലോകകപ്പിന്റെ മൂന്നാം റൗണ്ടിലാണ് ബുധനാഴ്ച മെക്സിക്കന്‍ എതിരാളിയെ ഗ്രീന്‍ ഫാല്‍ക്കന്‍സ് നേരിടുന്നത്.

അര്‍ജന്റീനയ്‌ക്കെതിരായ തകര്‍പ്പന്‍ വിജയത്തോടെ മൂന്ന് പോയന്റ് നേടിയ സൗദി ടീം രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍നിന്ന് നാല് പോയിന്റ് നേടിയ പോളണ്ട് ഗ്രൂപ്പിലെ ടോപ്പറായി ഉയര്‍ന്നിരുന്നു. അര്‍ജന്റീനയ്ക്ക് രണ്ട് മത്സരങ്ങളില്‍നിന്ന്

മൂന്ന് പോയന്റും മെക്സിക്കോയ്ക്ക് രണ്ട് മത്സരങ്ങളില്‍നിന്ന് ഒരു പോയന്റും മാത്രമേ നേടാനായിട്ടുള്ളൂ. മെക്സിക്കോയുമായുള്ള സമനില പോലും സൗദി ടീമിന്റെ പോയന്റ് നാലായി ഉയര്‍ത്തും. സമനിലയെങ്കില്‍ മെക്സിക്കോയുടെ ബാലന്‍സ് രണ്ട് പോയിന്റായി ഉയരുകയും ചെയ്യും. ഇനി മെക്‌സിക്കോ ജയിച്ചാല്‍ അവരുടെ പോയന്റ് നില നാലായി ഉയരുകയും സൗദി ടീമിന്റെ സാധ്യതകള്‍ ഇല്ലാതാവുകയും ചെയ്യും. അതുകൊണ്ട് തന്നെ മെക്സിക്കോയുമായുള്ള പോരാട്ടം ഗ്രീന്‍ ഫാല്‍ക്കന്‍സിന് നിര്‍ണായകമാണ്.

അതിനിടെ, കഴിഞ്ഞ മത്സരത്തില്‍ പോളണ്ടിനോട് തോറ്റെങ്കിലും ടീമിന്റെ പോരാട്ട വീര്യം ഉയര്‍ത്തുന്ന പ്രതികരണങ്ങളാണ് പരിശീലകനായ റെനാര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഫിഫ ലോകകപ്പ് മത്സരത്തില്‍ അവസാന സെക്കന്‍ഡ് വരെ പോരാടാനുള്ള വീര്യം ഗ്രീന്‍ ഫാല്‍ക്കന്‍സിനുണ്ടെന്ന് അദ്ദേഹം ഞായറാഴ്ച ദോഹയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘ഞങ്ങള്‍ മത്സരം

പൂര്‍ത്തിയാക്കിയിട്ടില്ല; അത് മറക്കരുത്’ എന്നാണ് ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. ‘ഞാന്‍ വെറുതെ പുഞ്ചിരിക്കുകയല്ല. എന്റെ ടീമിനെക്കുറിച്ചും ഞങ്ങള്‍ നേടിയതിനെക്കുറിച്ചും ഞാന്‍ അഭിമാനിക്കുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്.

സൗദി അറേബ്യ, പോളണ്ടുമായി ശക്തമായ മത്സരം നടത്തിയെങ്കിലും മികച്ച അവസരങ്ങള്‍ മുതലാക്കാത്തതാണ് കഴിഞ്ഞ കളിയില്‍ നഷ്ടമായി ഭവിച്ചത്. ആദ്യപകുതിക്ക് മുമ്ബ് സാലിഹ് അല്‍ദോസരിയുടെ പെനാല്‍റ്റി കിക്ക് നഷ്‌ടപ്പെട്ടതും ദോഷം ചെയ്തു. ‘തോല്‍വിക്ക് ശേഷം ഞാന്‍ വെറുതെ പുഞ്ചിരിക്കുകയല്ല. എന്റെ ടീമിനെക്കുറിച്ചും ഞങ്ങള്‍ നേടിയതിനെക്കുറിച്ചും ഞാന്‍ അഭിമാനിക്കുന്നു’ -കോച്ച്‌ പറഞ്ഞു.

ക്യാപ്റ്റന്‍ സല്‍മാന്‍ അല്‍-ഫറജ്, ഡിഫന്‍ഡര്‍മാരായ യാസര്‍ അല്‍-ശഹ്‌റാനി, റിയാദ് ഷറാഹിലി, പരിക്കേറ്റ് പിന്മാറേണ്ടി വന്ന

അബ്ദുല്ല അല്‍-മാലിക്കി തുടങ്ങിയ പ്രമുഖ താരങ്ങള്‍ മെക്സികോക്ക് എതിരെ കളത്തിലിറങ്ങില്ല. മുഹമ്മദ് കാനൂ ശാരീരിക ക്ഷമത പരിശീലകന്റെ മേല്‍നോട്ടത്തിലും മുഹമ്മദ് അല്‍-ബറാക്ക് മെഡിക്കല്‍ സ്റ്റാഫിന്റെ മേല്‍നോട്ടത്തിലുമാണ് വ്യായാമ മുറകള്‍ പരിശീലിക്കുന്നത്.

മത്സരത്തിന് മുമ്ബായി പ്രധാന പരിശീലകന്‍ ഹെര്‍വ് റെനാര്‍ഡ് ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മാധ്യമങ്ങളെ കാണും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!