KSDLIVENEWS

Real news for everyone

അര്‍ജന്റീനക്ക് ജീവന്മരണ പോരാട്ടം: തോറ്റാല്‍ മടങ്ങാം,നേരിടാനൊരങ്ങി പോളണ്ട്‌

SHARE THIS ON

ദോഹ: ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീന ഇന്ന് പോളണ്ടിനെ നേരിടും. ഇന്ന് തോറ്റാല്‍ മെസിയും സംഘവും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകും. സമനിലയായാല്‍ ഗ്രൂപ്പിലെ രണ്ടാം മത്സരഫലത്തെ ആശ്രയിക്കണം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.

മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പ്പാലത്തില്‍ മെസിപ്പടയ്ക്ക് ഇന്ന് അവസാന അവസരം. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പോളണ്ടിനെ നേരിടുമ്ബോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീന ലക്ഷ്യമാക്കുന്നില്ല. ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാര്‍ട്ടര്‍ കടക്കാം. തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം. സമനിലയിലായാല്‍ സൗദി-മെക്സിക്കോ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും സ്കലോണിയുടെ സംഘത്തിന്റെ ഭാവി.

മെക്സിക്കോക്കെതിരായ വിജയം ടീമിന് വലിയ ഊര്‍ജം പകര്‍ന്നതായും വിജയത്തിന് വേണ്ടി പോരാടുമെന്നും കോച്ച്‌ ലയണല്‍ സ്കലോണി ദോഹയില്‍ പറഞ്ഞു. പോളണ്ട് മികച്ച ടീമാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും പ്രതിരോധനിരക്കാരന്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് വ്യക്തമാക്കി. മെക്സിക്കോക്തിരെ ഗോള്‍ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത എന്‍സോ ഫെര്‍ണാണ്ടസിനെ ഇന്ന് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്.

എന്നാല്‍ പ്രതിരോധത്തിന് കാര്യമായ ഊന്നല്‍ നല്കിയുള്ള കളി ശൈലിക്ക് തന്നെയാകും കോച്ച്‌ സ്കലോണി ഇന്നും പിന്തുടരുക. അതേസമയം അവസാന പതിനാറിലെത്താന്‍ പോളണ്ടിന് സമനില മാത്രം മതി. അതിനാല്‍ തന്നെ പ്രതിരോധത്തിലൂന്നിയുള്ള ശൈലിയാകും പോളണ്ട് പിന്തുടരുക. നാല് പോയിന്റാണ് ലെവന്‍ഡോസ്‌കിക്കും സംഘത്തിനുമുള്ളത്. സമനിലയായാല്‍ അഞ്ച് പോയിന്റുമായി അവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.

സൗദി-മെക്‌സിക്കോ മത്സരത്തില്‍ സൗദി ജയിച്ചാല്‍ രണ്ടാം സ്ഥാനക്കാരയാവും പോളണ്ടിന്റെ( അര്‍ജന്റീനക്കെതിരെ സമനിലയായാല്‍) പ്രീ ക്വാര്‍ട്ടര്‍ പ്രവേശം. മെക്സിക്കോ ജയിച്ചാലും പോളണ്ടിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തെ ബാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!