മഞ്ചേശ്വരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
മഞ്ചേശ്വരം: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. പൊസോട്ട് പെട്രോള്‍ പമ്ബിന് സമീപം റോഡരികിലെ കുഴിയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്.
മംഗ്ളൂറില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്നു ബസ്. നിറയെ യാത്രക്കാര്‍ ബസിനകത്ത് ഉണ്ടായിരുന്നു. അപകടവിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും പ്രദേശവാസികളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്രെയിന്‍ കൊണ്ടുവന്നാണ് ബസ് ഉയര്‍ത്തിയത്.