തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവ ; ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. അനില്‍കുമാറിന്റെ ബന്ധുക്കളെ ജീവനക്കാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച ഫോണ്‍ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു.
രോഗിയുടെ നില തൃപ്തികരമെന്ന് പല തവണ അറിയിച്ചു. ഈ രേഖകളാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്.
നിലവില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ എടുത്ത നടപടിയില്‍ തൃപ്തരല്ലെന്ന് അനില്‍കുമാറിന്റെ മകള്‍ ട്വന്റിഫോറിനോട് പറഞ്ഞു.
തെറ്റിദ്ധരിപ്പിച്ചത് മൂന്ന് പേര്‍ മാത്രമല്ലെന്നും കൂടുതല്‍ പേര്‍ക്കെതിരെ നടപടി വേണമെന്നും ബന്ധുക്കള്‍ ആവശ്യം ഉന്നയിച്ചു.

