ബിഹാറില്‍ ഓടുന്ന ഗുഡ്സ് ട്രെയിനില്‍നിന്ന് എണ്ണ കവര്‍ന്ന് കള്ളന്മാര്

ബിഹാര്‍: വിചിത്രങ്ങളായ മോഷണങ്ങളുടെ വാര്‍ത്തകള്‍ ബിഹാറില്‍നിന്ന് കേള്‍ക്കാറുണ്ട്. റോഡോ പാലമോ ട്രെയിനോ ടവറോ എന്തുമാവട്ടെ, അഴിച്ചുമാറ്റി മോഷണം നടത്തിയ വാര്‍ത്തകള്‍ ഈയടുത്തുതന്നെ നിരവധിയെണ്ണം പുറത്തുവന്നു. ട്രെയിനിന്റെ എന്ജിന് അഴിച്ചുമാറ്റി മറിച്ചുവിറ്റ സംഭവമുണ്ടായത് കഴിഞ്ഞ മാസമാണ്. ഇപ്പോഴിതാ, ഓടിക്കൊണ്ടിരിക്കുന്ന ഗുഡ്സ് ട്രെയിനില്‍നിന്ന് കള്ളന്മാര് എണ്ണ മോഷ്ടിക്കുന്ന വീഡിയോയാണ് ബിഹാറില്‍നിന്ന് വരുന്നത്.
ബിഹ്റ്റയിലെ റെയില്‍വേ ട്രാക്കിലാണ് സംഭവം. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഡിപ്പോയിലേക്ക് എണ്ണയുമായി പോകുകയാണ് ഗുഡ്സ് ട്രെയിന്‍. ഓടിക്കൊണ്ടിരിക്കുന്ന ഗുഡ്സ് ട്രെയിനില്‍നിന്ന് എണ്ണ ചോര്‍ത്തി ബക്കറ്റില്‍ നിറയ്ക്കുന്ന മോഷ്ടാക്കളെയാണ് വീഡിയോയില്‍ കാണുന്നത്. ട്രെയിനിന്റെ വേഗത്തിനൊപ്പം സഞ്ചരിച്ച് മോഷ്ടാക്കള്‍ തങ്ങളുടെ ബക്കറ്റില്‍ എണ്ണ നിറയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.

