സൗദിയില്‍ ഫീല്‍ഡ് പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ ആയിരത്തോളം സ്ഥാപനങ്ങള്‍ അടപ്പിച്ചു

റിയാദ്: സൗദിയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ ആയിരത്തോളം സ്ഥാപനങ്ങള്‍ അധികൃതര്‍ അടപ്പിച്ചു. ഇരുപത്തി നാലായിരത്തിലധികം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
നിയമലംഘനം കണ്ടെത്തുന്നതിനുള്ള ഫീല്‍ഡ് പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജിദ്ദ നഗരസഭക്ക് കീഴില്‍ കഴിഞ്ഞ മാസം നടത്തിയ ഫീല്‍ഡ് പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. വ്യാപാര സ്ഥാപനങ്ങളിലും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും 27,000 ലേറം ഫീല്‍ഡ് പരിശോധനകള്‍ നടത്തി. ഇതിലൂടെ നിയമലംഘനം കണ്ടെത്തിയ 967 സ്ഥാപനങ്ങള്‍ അധികര്‍തര്‍ താല്‍ക്കാലികമായി അടപ്പിച്ചു.
കൂടാതെ ആരോഗ്യ കാര്‍ഡ് ഇല്ലാത്തതിനും, പുതുക്കാത്തതിനും, ഭക്ഷ്യവസ്തുക്കള്‍ മോശം രീതിയില്‍ സൂക്ഷിച്ചതിനും, ആരോഗ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനുമായി 23,266 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. അല്‍ബാഹ പ്രവിശ്യയില്‍ അയ്യായിരത്തോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയ 867 സ്ഥാപനങ്ങള്‍ക്ക് നഗരസഭ പിഴ കുമത്തി.

