KSDLIVENEWS

Real news for everyone

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് RBI മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍

SHARE THIS ON

ജയ്പുര്‍: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജസ്ഥാനിലെ സവായ് മധോപൂരില്‍നിന്ന് ബുധനാഴ്ച രാവിലെയാണ് അദ്ദേഹം യാത്രയില്‍ പങ്കെടുത്തത്. രാഹുലുമായി സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്ന രഘുറാം രാജന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടുവലിച്ചുവെന്ന് രഘുറാം രാജന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നില്ലെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് രാജസ്ഥാനിലെത്തിയത്. 2023 ഫെബ്രുവരിയില്‍ ജമ്മു കശ്മീരില്‍ യാത്ര സമാപിക്കും. സിനിമാ താരങ്ങളും, ആക്ടിവിസ്റ്റുകളും, മുന്‍ ഉദ്യോഗസ്ഥരുമടക്കം നിരവധി പ്രമുഖര്‍ ഇതിനകം യാത്രയില്‍ അണിനിരന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!