KSDLIVENEWS

Real news for everyone

അധ്യാപകൻ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ടു; കർണാടകയിൽ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

SHARE THIS ON

ബെംഗളൂരു∙ സർക്കാർ സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽനിന്ന് അധ്യാപകൻ തള്ളിയിട്ടതിനെ തുടർന്ന് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. കർണാടകയിലെ ഹഗ്‌ലി ഗ്രാമത്തിൽ ആദർശ് പ്രൈമറി സ്‌കൂളിലാണ് സംഭവം. 10 വയസ്സുകാരന്‍ ഭരത് ആണ് മരിച്ചത്. അധ്യാപകനായ മുത്തപ്പ കുട്ടിയെ അടിച്ചശേഷം തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം.
കരാർ ജീവനക്കാരനായിരുന്ന മുത്തപ്പ ഒളിവിലെന്നാണു സൂചന. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സ്കൂളിലെ അധ്യാപിക കൂടിയായ ഭരതിന്റെ അമ്മ ഗീതാ ബാർക്കറെയും മുത്തപ്പ മർദിച്ചിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!