KSDLIVENEWS

Real news for everyone

പഠാന്‍ വിവാദം: ‘ഷാരൂഖിനെ ജീവനോടെ കത്തിക്കും’; ഭീഷണിയുമായി വിവാദ സന്യാസി പരമംഹസ് ആചാര്യ

SHARE THIS ON

ഷാരൂഖ് ഖാന്‍ നായകനായി തിയറ്ററിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ പഠാനുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. ചിത്രത്തിനെതിരെ സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിയും ബഹിഷ്‌കരണാഹ്വാനവും നിലനില്‍ക്കുന്നുണ്ട്. ചിത്രത്തിലെ പാട്ട് റിലീസായതിന് പിന്നാലെ നായിക ധരിച്ച വസ്ത്രത്തിന്റെ നിറം ചൂണ്ടിക്കാണിച്ചായിരുന്നു ബഹിഷ്‌കരണാഹ്വാനം തുടങ്ങിയത്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ കത്തിക്കുമെന്ന ഭീഷണിയുമായി എത്തിയിരിക്കുകയാണ് അയോധ്യയിലെ പരമഹംസ് ആചാര്യ എന്ന സന്യാസി.

ഷാരൂഖിനെ ജീവനോടെ ചുട്ടരിക്കുമെന്ന സന്യാസിയുടെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച്‌ പരമംഹസ് ആചാര്യ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

This is disgusting !!! He is the same ‘Guru’ Paramhans Acharya who threatened to take ‘Jal Samadhi’ if the country was not declared a Hind00 Rashttra by 2nd Oct 2021

Now he’s threatening #SRK

Boycott the Party which supports such ‘Gurus’
. pic.twitter.com/DnnrOezbXY

— Katyusha (@Indian10000000) December 20, 2022
അതേസമയം, പഠാനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത. രാജ്യത്തുടനീളം ചിത്രത്തിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ പരാതി നല്‍കുകയാണ്. ചിത്രം ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് വാദം. ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധര്‍മ്മത്തിന് എതിരാണെന്ന പരാതിയില്‍ ചിത്രത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ബിജെപി അനുയായി ആയ സജ്ഞയ് തിവാരി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സുധീര്‍ ഓജ നല്‍കിയ ഹരജി ബിഹാര്‍ മുസഫര്‍ നഗര്‍ കോടതി ജനുവരി മൂന്നിന് പരിഗണിക്കും. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതില്‍ കേസ് എടുക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

ഒരിടവേളക്ക് ശേഷം ഷാരൂഖ് തിരിച്ചുവരവ് നടത്തുന്ന സിനിമയാണ് പഠാന്‍. ചിത്രത്തിലെ ‘ബേഷറാം റാംഗ്’ എന്ന ഗാനം പുറത്തുവന്നതോടെ വിവാദത്തിനാണ് തിരി കൊളുത്തിയത്. ഷാരൂഖും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ഗാനരംഗത്തില്‍ നായിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണംപ്രതികൂലവും അനുകൂലവുമായ പ്രതികരണങ്ങളുമായി നിരവധി പ്രമുഖരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിലെ മന്ത്രിമാര്‍ വരെ പരസ്യമായി ചിത്രത്തിലെ ഗാനരംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത്-മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച്‌ പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!