KSDLIVENEWS

Real news for everyone

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏറെ ദുര്‍ബലമായ അവസ്ഥയില്‍: ആര്‍ ബി ഐ നയസമതി അംഗം

SHARE THIS ON

ന്യൂഡല്‍ഹി | ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വളരെ ദുര്‍ബലമായ അവസ്ഥയിലാണെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി അംഗം ജയന്ത് ആര്‍ വര്‍മ പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദിലെ പ്രൊഫസറാണ് ഇദ്ദേഹം. സ്വകാര്യ ഉപഭോഗവും മൂലധനനിക്ഷേപവും ഉയരാത്തതുമാണ് വലിയ വെല്ലുവിളി. പൂര്‍ണപിന്തുണ ആവശ്യമായ ഘട്ടമാണിതെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു .

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അതിന്റെ ആവശ്യാനുസാരണമുള്ള വളര്‍ച്ചയുണ്ടാകാനുളള സാധ്യത കുറവാണെന്നുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ കയറ്റുമതി, സര്‍ക്കാര്‍ ചെലവ്, മൂലധന നിക്ഷേപം, സ്വകാര്യ ഉപഭോഗം എന്നിങ്ങനെ നാല് എഞ്ചിനുകള്‍’ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം കയറ്റുമതിയെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ഘടകമായി കാണാനുള്ള സാധ്യതയെ തള്ളിക്കളയുന്നു. അതേസമയം, സാമ്പത്തിക പരിമിതികള്‍ കാരണം സര്‍ക്കാര്‍ ചെലവുകളും പരിമിതമാണ്. സ്വകാര്യ നിക്ഷേപം ഉയരാന്‍ വിദഗ്ധര്‍ ഏറെക്കാലമായി കാത്തിരിക്കുകയാണെന്നും എംപിസി അംഗം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!