സുൽത്താൻ ഡിയർ പാരൻ്റ് – കുട്ടികൾക്കൊരു കരുതൽ

കാഞ്ഞങ്ങാട് : ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ സുൽത്താൻ ഗോൾഡുമായി സഹകരിച്ച് രക്ഷിതാക്കൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
കുട്ടികളെ ലഹരിയുടെ ചതിക്കുഴിയില്‍ വീഴാതെ ജീവിത വിജയത്തിലേക്കു നയിക്കുവാന്‍ രക്ഷിതാക്കളെ ശാസ്ത്രീയമായി പ്രാപ്തരാക്കുന്നതിനു വേണ്ടി
സുല്‍ത്താന്‍ ഡയമണ്ട്സ് & ഗോള്‍ഡ് വിവിധ സ്കൂളുകളിലെ രക്ഷിതാക്കള്‍ക്ക് വേണ്ടി നടത്തുന്ന ‘ഡിയര്‍ പേരന്റ് ‘ പ്രോഗ്രാം
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻ്ററി സ്കൂളിലെ രക്ഷിതാക്കൾക്കായി സ്കൂൾ പിടിഎയുമായി സഹകരിച്ച് നടത്തി.
ഡിസംബർ ഇരുപത്തി മുന്നിന് നടന്ന പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ നിർവഹിച്ചു.
ജേസീസ് രാജ്യാന്തര പരിശീലകൻ വി വേണുഗോപാൽ ക്ലാസെടുത്തു . പിടിഎ പ്രസിഡൻറ് ശ്രീജിത് വി അധ്യക്ഷത വഹിച്ച ചടങ്ങിൽ
സുൽത്താൻ ഗോൾഡ് മാർക്കറ്റിംഗ് മാനേജർ ബിജു ജോസഫ് ,
സ്കൂൾ പ്രിൻസിപ്പാൾ അനിത വിവി , ഹെഡ്മാസ്റ്റർ വിനോദ് മേലോത്ത് , മദർ പിടി എ പ്രസിഡൻ്റ് ആശാലത കെ എന്നിവർ സംസാരിച്ചു
ജെ സി ഐ ഇന്റര്‍നാഷണല്‍ ട്രൈനര്‍ വി വേണുഗോപാല്‍ വിഷയം അവതരിപ്പിച്ചു.
മികച്ച രക്ഷിതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സുൽത്താൻ ഗ്രൂപ്പിന്റെ കോർപറേറ്റ് സോഷ്യൽ റസ്പോസിബിലിറ്റി പദ്ധതികളുടെ ഭാഗമായാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത്
പേരെന്റ്റിംഗ് കൗൺസിലിംഗ്, ചൈൽഡ് സൈക്കോളജി, ഹാപ്പിനെസ്സ് അറ്റ് ഹോം,
ന്യൂജൻ തെറാപ്പി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സുൽത്താൻ എം ഡി ഡോക്ടർ അബ്ദുൾ റഹൂഫിന്റെ പ്രത്യേക താല്പര്യം അനുസരിച്ചു
ശാസ്ത്രീയമായി തയ്യാറാക്കിയ ഡിയർ പാരൻ്റ്
ക്ലാസുകൾ സംഘടിപ്പിക്കാൻ താത്പര്യമുള്ള സംഘടനകൾ , സ്ഥാപനങ്ങൾ , സ്കൂൾ അധികൃതർ
04994220064,04672200597 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് .

