KSDLIVENEWS

Real news for everyone

ബംഗാള്‍ പാഠം, തെറ്റുതിരുത്തലിന് നേരവും കാലവും നോക്കേണ്ടതില്ല; ‘ജയരാജന്‍’ആരോപണത്തില്‍ സിപിഐ

SHARE THIS ON

ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.എം. നേതാവ് ഇ.പി. ജയരാജനെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ആരോപണത്തില്‍ വിമര്‍ശനവുമായി സി.പി.ഐ. തെറ്റുതിരുത്തല്‍ സീസണലായി നടത്തേണ്ട പ്രക്രിയയല്ല എന്നും അതിന് നേരവും കാലവും നോക്കേണ്ടെന്നും സി.പി.ഐ. എം.പി. പി. സന്തോഷ്‌കുമാര്‍ ഡല്‍ഹിയില്‍ പറഞ്ഞു. വൈദീകം റിസോര്‍ട്ടിനെതിരേ മുന്‍പ് പ്രക്ഷോഭം ഉയര്‍ന്നുവന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സന്തോഷ്‌കുമാര്‍ പ്രതികരിച്ചു.

പാര്‍ട്ടികളിലെ എന്തെങ്കിലും തരത്തിലുള്ള മോശപ്പെട്ട കാര്യങ്ങളുണ്ടെങ്കില്‍ അത് തിരുത്തണം. തെറ്റുതിരുത്തല്‍ സീസണലായി നടത്തേണ്ട പ്രക്രിയയല്ല. തെറ്റുകള്‍ അതതു സമയങ്ങളില്‍ ചൂണ്ടിക്കാണിക്കണമെന്ന് സന്തോഷ്‌കുമാര്‍ വ്യക്തമാക്കി.

ബംഗാള്‍ ഉള്‍പ്പെടെയുള്ള പല സ്ഥലങ്ങളില്‍ പല അനുഭവങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിട്ടുണ്ട്. അത്തരം അനുഭവങ്ങള്‍ നമ്മെ പല പാഠങ്ങളും പഠിപ്പിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഉദാസീനമായ സമീപനമോ ഭരണത്തുടര്‍ച്ച ലക്ഷ്യംവെച്ച് പ്രതികരണ ശേഷി കുറയുന്ന രീതിയോ ഉണ്ടാവരുത്. അനഭിലഷണീയമായ കാര്യങ്ങളുണ്ടായാല്‍ അത് മുളയിലേ നുള്ളിക്കളയണമെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!