KSDLIVENEWS

Real news for everyone

ദാല്‍ തടാകം മഞ്ഞുകട്ടയായി; അതിശൈത്യത്തില്‍ മരവിച്ച്‌ ഉത്തരേന്ത്യ

SHARE THIS ON

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ മരവിച്ച്‌ ഉത്തരേന്ത്യ. കശ്മീരില്‍ താപനില മൈനസ് 4 ഡിഗ്രിക്ക് താഴെ എത്തി. കാഴ്ച പരിധി കുറഞ്ഞത് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ശൈത്യ തരംഗം ഈ ആഴ്ച കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ദിവസം കൂടി ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.


ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം. ശക്തമായ മൂടല്‍ മഞ്ഞിനും കടുത്ത ശീതക്കാറ്റിനും സാധ്യതയുണ്ട്. അതിശൈത്യത്തില്‍ ജനജീവിതം ദുസ്സഹമായി. കാഴ്ച പരിതി കുറഞ്ഞതിനെ തുടര്‍ന്ന് 25 ല്‍ അധികം ട്രെയിനുകള്‍ ഡല്‍ഹിയില്‍ നിന്ന് വൈകിയാണ് ഓടുന്നത്.


പഞ്ചാബിലെ പടിഞ്ഞാറന്‍ ജില്ലകളില്‍ കാഴ്ച പരിധി 5 മീറ്ററില്‍ താഴെ എത്തി. ഡല്‍ഹിയില്‍ ചില മേഖലകളില്‍ രാത്രി താപനില മൂന്നു ഡിഗ്രിയായി. ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്.

കശ്മീരിലെ പ്രശസ്തമായ ദാല്‍ തടാകം മഞ്ഞുകട്ടയായി. മൂടല്‍ മഞ്ഞ് വര്‍ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ സേന സുരക്ഷ ശക്തമാക്കി. പ്രതികൂല കാലാവസ്ഥയില്‍ അതിര്‍ത്തികള്‍ വഴിയുള്ള നുഴഞ്ഞ് കയറ്റം തടയുകയാണ് ലക്ഷ്യം. ബീഹാറിലെ പട്‌നയില്‍ ഈ മാസം 31 വരെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!