പൊയിനാച്ചിയിൽ അടിപ്പാത നിർമിക്കണം, അനിശ്ചിതകാല സമരം തുടങ്ങി

പൊയിനാച്ചി ∙ ടൗണിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി അടിപ്പാത, അല്ലെങ്കിൽ മേൽപാത നിർമിക്കണമെന്നു ആവശ്യപ്പെട്ട് കർമസമിതി നടത്തുന്ന അനിശ്ചിതകാല സമരം തുടങ്ങി. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ഹരീഷ് ബി.നമ്പ്യാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ രാജൻ കെ.പൊയിനാച്ചി, രമ ഗംഗാധരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ ബാലചന്ദ്രൻ, കെ.കുമാരൻ നായർ, നാരായണൻ മൈലൂല, രതീഷ് ബാലനടുക്കം. കർമസമിതി ഭാരവാഹികളായ ബാലകൃഷ്ണൻ നായർ പൊയിനാച്ചി, എം.രാഘവൻ നായർ, ഉണ്ണിക്കൃഷ്ണൻ പൊയിനാച്ചി, എം.ബൈജു, വി.മോഹനൻ നായർ. പി.എം.അഭിലാഷ്, നാരായണൻ മുണ്ട്യക്കാൽ, പത്മാവതി, മാധവി ആടിയത്ത്, എ.കെ.ശശിധരൻ, രവീന്ദ്രൻ കരിച്ചേരി, പ്രദീഷ് നെല്ലിയടുക്കം എന്നിവർ പ്രസംഗിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊയിനാച്ചി യൂണിറ്റ് കമ്മിറ്റി നടത്തിയ രണ്ടാം ദിവസത്തെ സമരം ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.രാഘവൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അശോകൻ പൊയിനാച്ചി, പൊയിനാച്ചി ധർമ ശാസ്താക്ഷേത്രം പ്രസിഡന്റ് പി.എം.രാഘവൻ എന്നിവർ പ്രസംഗിച്ചു.

