ബംഗളൂരുവിലേക്കുളള കെഎസ്ആര്‍ടിസി ബസ് വനമധ്യത്തില്‍ കേടായി;യാത്രക്കാര്‍ മണിക്കൂറുകളോളം വലഞ്ഞു

ബംഗളൂരുവിലേക്കുളള കെഎസ്ആര്‍ടിസി ബസ് വനമധ്യത്തില്‍ കേടായതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാര്‍.ബാംഗ്ലൂരിലേക്കുള്ള യാത്രമധ്യേ ബന്ദിപ്പൂര്‍ വനമേഖലയിലാണ് ബസ് കേടായത് . ചൊവ്വാഴ്ച വൈകിട്ട് രാത്രി 11 മണിയോടെ കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട എയര്‍ ബസിലെ യാത്രക്കാരാണ് ദുരിതത്തിലായത്.y
-മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നു പേര് അറസ്റ്റില്‍
പുലര്‍ച്ചയോടെയാണ് കെഎസ്ആര്‍ടിസി ബസ് വനപാതയില്‍ കുടുങ്ങിയത്. യന്ത്ര തകരാറുള്ള ബസ് തന്നെ ഡിപ്പോ അധികൃതര്‍ ബാംഗ്ലൂരിലേക്ക് അയക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ ആരോപിച്ചു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന പല ബസ്സുകളും കാലപ്പഴക്കം ചെന്നതാണെന്നാണ് ഉയരുന്ന ആരോപണം.

