ഋഷഭ് പന്ത് അപകടനില തരണം ചെയ്തു; ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ, ചികിത്സാചെലവ് സർക്കാർ ഏറ്റെടുത്തു

ഉത്താരാഖണ്ഡ്: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ട്. ഋഷഭ് പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും, വലതു കാല്‍മുട്ടിലെ ലിഗമെന്റിന് കീറലും സംഭവിച്ചു. കൂടാതെ കാല്‍വിരലുകള്‍ക്കും പുറകിലും പരുക്കുകളുണ്ട് എന്ന് ബിസിസിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അദ്ദേഹത്തിന് നില ഗുരുതരമല്ലെന്നും മാക്സ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും തുടര്‍ന്ന് അവിടെ വെച്ച് എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കുമെന്നും ബിസിസിഐ കൂട്ടിച്ചേര്‍ത്തു. അപകടസമയത്ത് ഋഷഭ് പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു. തീ പടര്‍ന്നതിനെ തുടര്‍ന്ന് വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത് പുറത്ത് കടന്നു. ഉത്തരാഖണ്ഡിലെ റൂര്‍ക്കീക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ അമിത വേഗത്തില്‍ എത്തിയ കാര്‍ അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
ഈ മാസം ആദ്യം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഋഷഭ് പന്ത്. ശ്രീലങ്കയ്ക്കെതിരായ പരമ്ബരയില്‍ ടി20 ഐ ടീമില്‍ നിന്ന് അദ്ദേഹത്തെ അടുത്തിടെ ഒഴിവാക്കിയിരുന്നു. ഫെബ്രുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡ് ഗവാസ്കര്‍ ട്രോഫിക്ക് മുന്നോടിയായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചേരേണ്ടതായിരുന്നു ഋഷഭ് പന്ത്. എംഎസ് ധോണിക്ക് ശേഷം ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബാറ്റിംഗിലും പന്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.
Story Highlights: Rishabh Pant Has Cuts On Forehead, Ligament Tear In Knee After Car Crash

