KSDLIVENEWS

Real news for everyone

വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചാം ക്ലാസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

SHARE THIS ON

പത്തനംതിട്ട: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരി പാമ്പ്കടിയേറ്റ് മരിച്ചു. പത്തനാപുരം മാങ്കോട് ചാരുവിള വീട്ടില്‍ രാജീവ് -സിന്ധു ദമ്ബതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. പത്തുവയസായിരുന്നു.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഉടന്‍ തന്നെ രക്ഷിതാക്കള്‍ സമീപത്തെ പ്രാഥമിക ആശുപത്രിയിലെത്തിച്ചു. പിന്നീട് കുട്ടിയെ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!