KSDLIVENEWS

Real news for everyone

ഗള്‍ഫ് കപ്പ് ഫുട്ബോള്‍: കുവൈത്ത് ശനിയാഴ്ച ആദ്യ മല്‍സരത്തിനിറങ്ങും

SHARE THIS ON

കുവൈത്ത് സിറ്റി: 25-ആമത് ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ കുവൈത്ത് ശനിയാഴ്ച ആദ്യ മല്‍സരത്തിനിറങ്ങും. ഇറാഖിലെ ബസ്രയില്‍ വൈകീട്ട് 7.15ന് ഖത്തറുമായാണ് കുവൈത്തിന്‍റെ ആദ്യ മല്‍സരം. ടൂര്‍ണമെന്‍റിന് ടീം പൂര്‍ണ്ണ സജ്ജരാണെന്ന് കോച്ച്‌ റൂയി ബെന്റോ പറഞ്ഞു. കുവൈത്ത് കളിക്കാരില്‍ തനിക്ക് വലിയ വിശ്വാസമുണ്ട്. അവര്‍ തങ്ങളുടെ മികച്ച കഴിവുകള്‍ പുറത്തെടുക്കുമെന്നും ഖത്തറിനെതിരായ വിജയത്തോടെ തുടക്കം മികച്ചതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്ത് ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ എന്നിവര്‍ ഉള്‍പ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ് കുവൈത്ത്. രണ്ടാം മല്‍സരത്തില്‍ 10ന് യു.എ.ഇയുമായി ഏറ്റുമുട്ടും. 13 ബഹ്റൈനുമായാണ് അവസാന മല്‍സരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!