KSDLIVENEWS

Real news for everyone

യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ: ജാഗ്രതാ നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം

SHARE THIS ON

ദുബൈ: രാജ്യത്തെ തുടരെയുള്ള കാലാവസ്ഥ മാറ്റത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. അടുത്ത ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും തണുപ്പ് കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 4 ഡിഗ്രി വരെ കുറയാനും യു.എ.ഇയുടെ ചില ഭാഗങ്ങളില്‍ ഇടി മിന്നലോടെ മഴ പെയ്യാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശൈത്യവും മഴയും ഉണ്ടാകും. വാഹനം ഓടിക്കുമ്ബോള്‍ ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും വേണം. വാദികളില്‍ നിന്നും വെള്ളം ഒഴുകുന്ന സ്ഥലങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.


ഞായറാഴ്ച രാജ്യത്തിന്‍റെ വടക്ക്, കിഴക്ക് ഭാഗങ്ങളില്‍, പ്രത്യേകിച്ച്‌ ഫുജൈറയിലും ദിബ്ബയിലും അല്‍ഐനിലെ ചിലയിടങ്ങളിലും രാവിലെ മുതല്‍ മഴക്ക് സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥയില്‍ സുരക്ഷിതരാകാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പട്ടികയും മന്ത്രാലയം പുറത്തിറക്കി. വെള്ളിയാഴ്ച ദുബൈ, അബൂദബി അടക്കമുള്ള എമിറേറ്റുകളില്‍ വിവിധ സ്ഥലങ്ങളില്‍ മഴ ലഭിച്ചിട്ടുണ്ട്. രാവിലെ മുതല്‍ മേഘാവൃതമായ സാഹചര്യമായിരുന്നു മിക്കയിടങ്ങളിലുമുണ്ടായിരുന്നത്. വിവിധ എമിറേറ്റുകളിലെ പൊലീസ് സേനയും ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കാഴ്ച മങ്ങുന്നതിനാല്‍ വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കണമെന്നും അധികൃതര്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!