KSDLIVENEWS

Real news for everyone

കുണ്ടും കുഴിയും മാലിന്യ കൂമ്പാരവും;ഇനിയും ദുരിതം തീരാതെ ചെർക്കള കല്ലടുക്ക റോഡ്;
അധികൃതർ ജനവികാരം മനസ്സിലാക്കണമെന്ന് എസ് വൈ എസ്

SHARE THIS ON

നെല്ലിക്കട്ട: നിരവധി വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ടാറിങ്ങ് പണി പൂർത്തികരിച്ച ചെർക്കള – കല്ലട്ക്ക റോഡിന് ഇനിയും ശാപമോക്ഷമായില്ല.
ടാറിങ്ങ് ഒന്നാം ഘട്ടം മാത്രം പൂർത്തികരിച്ച ഈ റോഡിൽ എടനീർ, നെക്രാജെ പാലങ്ങളിലും പരിസരങ്ങളിലും റോഡുകൾ തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത് യാത്രക്കാരെ വലക്കുകയാണ്. ടാറിങ്ങ് പണി പൂർത്തികരിച്ച് കുറച്ച് കാലങ്ങൾക്കുള്ളിൽ തന്നെ ഇവ തകർന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
അതോടപ്പം റോഡിൻ്റെ ഇരുവശങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യ കൂമ്പാരങ്ങൾ ജനങ്ങളെ മൂക്ക് പൊത്തേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.
ഇത്തരം വിഷയങ്ങളിൽ ജനവികാരം മനസ്സിലാക്കി വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് എസ് വൈ എസ് നെല്ലിക്കട്ട സർക്കിൾ കമ്മിറ്റി ആവശ്യപ്പെട്ടു.
തായൽ നെക്രാജെ താജുൽ ഉലമ കൾച്ചറൽ സെൻ്ററിൽ നടന്ന നെല്ലിക്കട്ട സർക്കിൾ കൗൺസിൽ സയ്യിദ് അലി ഹൈദർ ത്വൽഹത്ത് അഹ്ദലിൻ്റെ അധ്യക്ഷതയിൽ അബൂബക്കർ സഅദി നെക്രാജെ ഉദ്ഘാടനം ചെയ്തു.
നൂറുദ്ധീൻ മുസ്‌ലിയാർ, ഇബ്രാഹിം സഖാഫി പുണ്ടൂർ, കബീർ ഹിമമി സഖാഫി, ഹാഫിസ് എൻ കെ എം ബെളിഞ്ച, അബ്ദുൽ റഹ്മാൻ സഅദി ചെടേക്കൽ, അബ്ദുൽ ഖാദർ അമാനി പൈക്ക പ്രസംഗിച്ചു. അബ്ദുൽ അസീസ് ഹിമമി ഗോസാട തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹസ്സൈനാർ സഅദി സ്വാഗതവും ലത്തീഫ് പള്ളത്തടുക്ക നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ:
സയ്യിദ് അലി ഹൈദർ ത്വൽഹത്ത് അൽ അഹ്ദൽ (പ്രസിഡന്റ്)
ലത്തീഫ് പള്ളത്തടുക്ക (ജനറൽ സെക്രട്ടറി)
അബ്ദുൽ റഹ്മാൻ സഅദി ചേടേക്കാൽ (ഫിനാൻസ് സെക്രട്ടറി)
സവാദ് മുസ്ലിയാർ മാളിക,നിസാർ നെക്രാജ്
(വൈസ് പ്രസിഡന്റ്)
അബ്ദുൽ മജീദ് ഫാളിലി,
ഫൈസൽ നെല്ലിക്കട്ട
(ജോയിൻ സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!