“നേരിന് കാവലിരിക്കുക “
എസ്.വൈ.എസ് കാസർകോട് സോൺ യൂത്ത് കൗൺസിൽ നാളെ മർകസുസ ആദയിൽ

ചെട്ടുംകുഴി: നേരിന് കാവലിരിക്കുക എന്ന പ്രമേയത്തിൽ നടക്കുന്ന കാസർകോട് സോൺ എസ്.വൈ.എസ് യൂത്ത് കൗൺസിൽ നാളെ വൈകുന്നേരം 7 മണിക്ക് ചെട്ടുംകുഴി മർകസുസആദയിൽ നടക്കും. സ്വാഗത സംഘം ചെയർമാൻ അലവി തങ്ങൾ ചെട്ടുംകുഴി പതാക ഉയർത്തും. സംസഥാന ജനറൽ സെക്രട്ടറി ഡോ.എ.പി.അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം ഉദ്ഘാടനം ചെയ്യും. സോൺ പ്രസിഡൻറ് അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന് അദ്ധ്യക്ഷനാകും. ജില്ലാ റിട്ടേണിംഗ് ഓഫീസർ അബൂബക്കർ സഖാഫി തെരെഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ജില്ലാ ജനറൽ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി പ്രമേയ പ്രഭാഷണവും സോൺ നിരീക്ഷകൻ കരീം മാസ്റ്റർ വിഷയാവതരണവും നടത്തും. റിപ്പോർട്ട് ചർച്ചകൾക്ക് ജില്ലാ നേതാക്കൾ നേതൃത്വം നൽകും. സംസ്ഥാന സെക്രട്ടറി പി.ബി.ബഷീർ പുളിക്കൂർ പദ്ധതി അവതരണം നടത്തും. കേരള മുസ്ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് ടിപ്പു നഗർ, എസ്.എസ് എഫ് ഡിവിഷൻ പ്രസിഡൻറ് അഷ്റഫ് സഖാഫി വിദ്യാനഗർ, ഷാഫി സഖാഫി ഏണിയാടി എന്നിവർ സംസാരിക്കും. ,അഹ്മദ് സഅദി, ആസിഫ് ആലംപാടി, മുനീർ എർമാളം, എ.ആർ മുട്ടത്തൊടി, നാസർചേരൂർ, ഇർഫാദ് മായിപ്പാടി, അലി സഖാഫി, ലത്വീഫ് തുരുത്തി, സിറാജ് കോട്ടക്കുന്ന്, അബ്ദുൽ റഹ്മാൻ ബദർ നഗർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

