KSDLIVENEWS

Real news for everyone

കൂടുതൽ നിക്ഷേപാവസരങ്ങൾ തുറന്ന് മധ്യപ്രദേശ്; യൂസഫലിയെ ക്ഷണിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ്

SHARE THIS ON

ഇൻഡോർ ∙ മധ്യപ്രദേശിൽ നിക്ഷേപകർക്ക് ഏറ്റവും മികച്ച സാധ്യതകളാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇൻഡോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

സംസ്ഥാനത്തെ ഭക്ഷ്യ സംസ്കരണ, ലൊജിസ്റ്റിക്സ്, റീട്ടെയിൽ മേഖലകളിൽ നിക്ഷേപം നടത്താൻ മുഖ്യമന്ത്രി യൂസഫലിയെ ക്ഷണിച്ചു. സർക്കാരിന്റെ എല്ലാ സഹകരണവും ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. സംസ്ഥാനത്തു നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ സർക്കാരുമായി അടുത്തുതന്നെ ഉണ്ടാകുമെന്ന് യൂസഫലി വ്യക്തമാക്കി.

യോഗത്തിൽ സംസ്ഥാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമേ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എ.വി.ആനന്ദ് റാം, സിഒഒ രജിത്ത് രാധാകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!